Breaking News

ഉദുമയിൽ പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വിരോധത്താൽ വയോധികനെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിച്ചു


കാസർകോട്: മുൻ പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വിരോധം കാരണമാണെന്നു പറയുന്നു, വയോധികനെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിച്ചു. ഉദുമ, പാക്യാരയിലെ നസീർ മൻസിലിൽ കെ.എം അബ്ദുല്ല ഹാജി (73)യാണ് അക്രമത്തിനു ഇരയായത്. വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുന്നതിനിടയിലായിരുന്നു അക്രമം. തടഞ്ഞുനിർത്തി ആക്രമിച്ചപ്പോൾ രക്തസമ്മർദ്ദം കൂടി നിലത്തുവീണ അബ്ദുല്ല ഹാജിയുടെ കാലിൽ കത്തി കൊണ്ട് കുത്തുകയും മുഖത്ത് പഞ്ച് കൊണ്ട് ഇടിക്കുകയും ചെയ്തതായി ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. പഴയ പള്ളിക്കമ്മിറ്റിക്കു ഒരു കോടി രൂപ സംഭാവന നൽകിയത് ഇപ്പോഴത്തെ കമ്മിറ്റിക്ക് ഇഷ്ടമില്ലാത്ത വിരോധത്തിലാണ് തന്നെ അക്രമിച്ചതെന്നു അബ്ദുല്ല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പള്ളത്തെ ഇബ്രാഹിം, മുനീർ, റസാഖ്, റാഷിദ്, പാക്യാരയിലെ ആമുഹാജി, കുന്നിലിലെ റഷീദ് ഇസ്മയിൽ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

No comments