മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ
കോഴിക്കോട്: ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട് പൊലീസ് പിടികൂടി. നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില്‍ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയായിരുന്നു. പ്രതി മുൻപും കഞ്ചാവും ബ്രൗൺ ഷുഗറും കടത്തിയതിന് നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബ്രൗൺ ഷുഗറുമായി പിടികൂടിയ കേസിൽ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
No comments