Breaking News

വന്യമൃഗശല്യം ; ഭരണകൂട നിസ്സംഗതക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ് അധികാരത്തിൽ വന്നാൽ 1972 ലെ വനാവകാശവന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പ്രസ്താവിച്ചു.

തൊട്ടതിനെല്ലാം കേന്ദ്രഗവൺൻ്റാണ് ഉത്തരവാദി എന്ന് പ്രചരിപ്പിച്ച് കർഷകരുടെ കണ്ണ് നീര് കാണാത്ത പിണറായി സർക്കാർ വെറും നോക്കി കുത്തിയാവുന്ന ഗതികേട് തിരുത്താൻ ഭരണമാറ്റം അനിവാര്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യജീവി അക്രമത്തിൽ അധികാരികൾ നടപടികൾ കൈക്കൊള്ളാത്തിനെതിരെ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ആഫീസ് മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 

സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പി.കെ.ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ കൺവീനർ എ.സി.എ ലത്തീഫ് സ്വാഗതം പറഞ്ഞു. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ , ജെറ്റോ ജോസഫ് (ജില്ലാ പ്രസിഡൻ്റ് കേരള കോൺഗ്രസ്സ് )  ബഷീർ വെളളിക്കോത്ത് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ്) ഹരീഷ് ബി നമ്പ്യാർ (ആർ എസ് പി ജില്ലാ സെക്രട്ടറി) വി.കെ.രവീന്ദ്രൻ (സി എം പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ)  ആൻറക്സ് ജോസഫ് (കേരള കോൺഗ്രസ്സ് ജേക്കബ്)

പ്രിൻസ് ജോസഫ് (യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ) കരിമ്പിൽ കൃഷ്ണൻ , പി.വി.സുരേഷ് , കൂക്കൾ ബാലകൃഷ്ണൻ ,

പ്രദീപ് കുമാർ ,  മീനാക്ഷി ബാലകൃഷ്ണൻ , ശാന്തമ്മ ഫിലിപ്പ് ,  ടോമി പ്ലാച്ചേരി , പി.ജി .ദേവ് , ജോമോൻ ജോസഫ് , സി.വി.തമ്പാൻ , മുസ്തഫ തായന്നൂർ , താജുദ്ദീൻ കമ്മാടം , ഇസ്ഹാഖ് കനകപള്ളി , എം.പി .ജോസഫ്  എന്നിവർ സംസാരിച്ചു






No comments