സംസ്ഥാനത്തെ മികച്ച ടീമുകൾ പങ്കെടുക്കുന്ന അഖിലകേരള വടംവലി മത്സരം ഇന്ന് വള്ളിക്കടവിൽ.. ഒരുക്കങ്ങൾ പൂർത്തിയായി
മാലോം : കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി ഇന്ന് വൈകുന്നേരം മാലോം സെന്റ് ജോർജ് ഫോറോന ഗ്രൗണ്ടിൽ(വള്ളിക്കടവ്) നടത്തുന്ന അഖില കേരളം വടംവലി മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി മുപ്പതോളം പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു . പുരുഷ -വനിതാ വടം വലി മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ .കൂറ്റൻ ഗാലറിയുടെ നിർമാണം പൂർത്തിയായി .കാസറഗോഡ് ജില്ലയുടെ മലയോരത്ത് ആദ്യമായാണ് ഇത്രയും വിപുലമായ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.ആയിരിക്കണക്കിന് കായിക പ്രേമികൾ മത്സരം കാണാൻ എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ പ്രമുഖ വടംവലി ടീമുകളായ കെ വി സി കാറൽമണ്ണ ,ഉദയ പുളിക്കൽ ,ഹായ് ഫ്രണ്ട്സ് കാലിക്കറ്റ് , ലയൺസ് പുത്തൂർ ,ഷാഡോസ് കാരിയോട് ,എവർഷൈൻ കൊണ്ടോട്ടി ,ജി കെ എസ് ഗോതമ്പുറോഡ് ,സ്റ്റാർ വിഷൻ തൃശൂർ ,സംഘമിത്ര കോഴിക്കോട് ,ജെ ആർ പി ആദ്മാസ് മുക്കം ,ഗ്രാന്റ് സ്റ്റാർ പുളിക്കൽ ,ഹണ്ടേഴ്സ് കുന്നുംപുറം തുടങ്ങിയ ടീമുകൾക്ക് പുറമെ വടക്കൻ കേരളത്തിലെ ഇരുപതോളം വമ്പൻ ടീമുകളും പങ്കെടുക്കും .വൈകുന്നേരം 4 മണി മുതൽ മത്സരം ആരംഭിക്കും .
No comments