അട്ടക്കണ്ടം കോളിയാർ റബ്ബർ ഉൽപാദക സംഘത്തിൻ്റെ പുതിയ ഓഫീസ് മന്ദിരം കാഞ്ഞങ്ങാട് റബ്ബർ ബോർഡ് ഡപ്യൂട്ടി ആർ പി സി കെ മോഹനൻ നിർവ്വഹിച്ചു
ഇടത്തോട് : അട്ടക്കണ്ടം കോളിയാർ റബ്ബർ ഉൽപാദക സംഘത്തിൻ്റെ പുതിയ ഓഫീസ് മന്ദിരം -മാണിയൂർ അത്തിക്കൽ കുഞ്ഞമ്പു മെമ്മോറിയൽ ഓഫീസ് മന്ദിരത്തിൻ്റെ ഉൽഘാടനം കാഞ്ഞങ്ങാട് റബ്ബർ ബോർഡ് ഡപ്യൂട്ടി ആർ പി സി കെ മോഹനൻ നിർവ്വഹിച്ചു. സംഘം പ്രസിടണ്ട് ബാബു മാണിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫ്രാൻസിസ് ഇട്ടിയപ്പാറ സുജ എസ് നായർ അനിൽ കുമാർ വി, വിജയൻ സർക്കാരി,ബെന്നിലാൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘം വൈസ് പ്രസിടണ്ട് കെ യു ജോണി നന്ദി പറഞ്ഞു
No comments