ആടിയും പാടിയും അട്ടക്കണ്ടത്ത് വായനാ കളരി നടന്നു
എടത്തോട് : അട്ടക്കണ്ടം മാർക്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായന കളരി അവധിക്കാല വായന ക്യാമ്പ് സംഘടിപ്പിച്ചു.
എം പി സുരേഷ്കുമാർ കഥ പറഞ്ഞും കവിത പാടിയും രസകരമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബാലവേദി സെക്രട്ടറി ദേവനന്ദ സ്വാഗതവും അർഷ അധ്യക്ഷതയും വഹിച്ചു.
ഗ്രന്ഥാലയം സെക്രട്ടറിയും കൊടോം വേളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ജഗന്നാഥ് എം വി പ്രസിഡന്റ് സി വി സേതു നാഥ്, ശശികല വി, മധു കോളിയാർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ ദീപ കെ വി നന്ദിയും പറഞ്ഞു..
ബാലവേദി വായന കളരി അടുത്ത ഒത്തുചേരൽ "ഏപ്രിൽ 30 " ന് നടത്താനും തീരുമാനിച്ചു.
No comments