Breaking News

പരപ്പ ഡോ:അംബേദ്ക്കർ സാംസ്കാരിക വേദി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാബ സഹേബ് ബി.ആർ അംബേദ്ക്കറുടെ 134 -ാം മത് ജന്മദിനാഘോഷം ആചരിച്ചു


പരപ്പ : പരപ്പ ഡോ:അംബേദ്ക്കർ സാംസ്കാരിക വേദി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാനായ ബാബ സഹേബ് ബി.ആർ അംബേദ്ക്കറുടെ 134 -ാം മത് ജന്മദിനം പരപ്പ റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.  അംബേദ്‌ക്കറുടെ ഛായ ചിത്രത്തിന് മുന്നിൽ നിറദീപം കൊളുത്തി പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ജന്മദിന സമ്മേളനം പ്രോഗ്രാം കൺവിനാർ കുഞ്ഞമ്പു മാലോം അദ്ധ്യക്ഷത വഹിച്ചു. പി.ആർ ഡി.എസ് യുവജന സംഘം കേന്ദ്ര സമിതി അംഗം ശാന്തകുമാർ കനകപ്പള്ളി ഉൽഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് അംഗവും നിയമ വിദ്യാർത്ഥിയുമായ രതീഷ് കാട്ടുമാടം മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രൻ പന്നിയെറിഞ്ഞ കൊല്ലി ജന്മദിന സന്ദേശം നൽകി. പി ആർ ഡി എസ് പരപ്പ ശാഖ സെക്രട്ടറി രാജൻ പരപ്പ , പൊതു പ്രവർത്തകരായ രമേശൻ മലയാറ്റുക്കര , നാരായണൻ ആയമ്പാറ പെരിയ , രണദീപൻ തായന്നൂർ , രമ്യ ബാലകൃഷ്ണൻ പനയാർക്കുന്ന് , എഴുത്ത്ക്കാരൻ രാജു കൈതോട് , ദർശന മോഹൻ കൊന്നക്കാട് ബി.എ എം എസ് വിദ്യാർത്ഥിനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം സെക്രട്ടറി ബിജു കൂളിമാവ് സ്വാഗതവും കെ.വി രാധാകൃഷ്ണൻ കൊന്നക്കാട് നന്ദിയും പറഞ്ഞു


No comments