Breaking News

സിപിഐഎം മൗക്കോട് ലോക്കൽ കമ്മിറ്റി കെ വി പ്രദീപന്റെ കുടുംബത്തിന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ കൈമാറി


ഭീമനടി : മലയോര മേഖലയിലെ സിപിഐഎംന്റെ സമുന്നത നേതാവായിരുന്ന മൗക്കോട്ടെ കനാകുഞ്ഞികൃഷണന്റെ 38മത് അനുസ്മരണ സമ്മേളനവും, കൊലചെയ്യപ്പെട്ട മൗക്കോട്ടെ ചുമട്ടുതൊഴിലാളിയായ കെ വി പ്രദീപന്റെ കുടുംബത്തിന് സിപിഐഎം മൗക്കോട് ലോക്കൽ കമ്മിറ്റി  നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ കൈമാറലും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സാബു അബ്രഹാം, പി ആർ ചാക്കോ, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, സ്നേഹവീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ പി നാരായണൻ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ പി വി അനു സ്വാഗതവും പി പി രവീന്ദ്രൻ നന്ദിയും പറഞ്ഞു. 

No comments