Breaking News

മാലോം പുഞ്ചയിൽ വനംവകുപ്പ് പഞ്ചായത്തിന്റെ റോഡ് കയ്യേറിയതായി പരാതി പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും


മാലോം : ബളാൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡു കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാലോം മൈക്കയം റോഡ് വനം വകുപ്പ് കയ്യേറി വേലി കെട്ടുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ  പ്രതിഷേധവുമായി എത്തി..

പുഞ്ച ആനക്കുഴിമുതൽ ഉള്ള പ്രദേശത്താണ് വനം വകുപ്പ് പെൻസിങ്ങിനായി കുഴി കുത്തിയിരി ക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള മലമ്പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് നാലു പതിറ്റാണ്ടു മുൻപാണ് ഈ റോഡ് നിർമ്മിച്ചത്. കമാൻഡ് ഏരിയ ഡെവലപ്പ് അതോറിറ്റി (കാഡ ) യുടെ പദ്ധതിയിലാണ് അന്ന് റോഡ് നിർമ്മിച്ചത്. മലനാടിന്റെ വികസനത്തിന് അത്യാവശ്യം എന്ന് കണ്ടായിരുന്നു ജില്ലാ വികസന സമിതി പ്രത്യേക അനുമതി നൽകിയത്..


റോഡ് തെളിച്ചപ്പോൾ വാഹനങ്ങൾ ഇതു വഴി കടന്നു പോവുകയും ചെയ്തു. എന്നാൽ ഇടക്ക് വനം വകുപ്പ് ഇത് തടഞ്ഞു. റോഡ് നവീകരണവും തടഞ്ഞ തോടെ റോഡിൽ കാട് കയറി.

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ അടക്കം ഉള്ള ഈ റോഡ് ടാറിങ് ഉൾപ്പെടെ  നടത്തി ഗതാഗതം പുന;സ്ഥാപി ക്കാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണെന്നും ഇതിനിട യിൽ ആണ് വനം വകുപ്പ് റോഡ് കയ്യേറി പെൻസിങ് നടത്താൻ കുഴി കുത്തിയിരിക്കുന്നത് എന്നും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട ക്കയം പറഞ്ഞു..

No comments