Breaking News

ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിലെ 18 സാമൂഹ്യ പഠനമുറികളിലെ കുട്ടികൾക്കായി മദ്ധ്യവേനൽ അവധിക്കാലത്ത് നടത്തുന്ന വായനോത്സവവും, പുസ്തകങ്ങളുടെ വിതരണവും നടന്നു |


ഭീമനടി : പഠനമുറികളിലെ കുട്ടികൾക്കായി വായനോത്സവം തുടങ്ങി.ഭീമനടിം ട്രൈബൽ ഓഫീസ് പരിധിയിലെ 18 സാമൂഹ്യ പഠനമുറികളിലെ കുട്ടികൾക്കായി മദ്ധ്യവേനൽ അവധിക്കാലത്ത് നടത്തുന്ന വായനോത്സവവും, പഠനമുറികളിലെ ലൈബ്രറികളിലേക്ക് ഉള്ള പുസ്തകങ്ങളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി സി ഇസ്മയിൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ടി വി രാജീവൻ സംസാരിച്ചു. ആസിസ്റ്റന്റ് ടിഡിഒ കെ മധുസൂദനൻ, ജോയിന്റ് ബിഡിഒ കെ ജി ബിജുകുമാർ എന്നിവർ ക്ലാസ്സ് എടുത്തു. പഠനോത്സവത്തിന്റെ ഭാഗമായി വായനോത്സവം, കായികോത്സവം,ചലച്ചിത്രോത്സവം, നാടകോത്സവം എന്നിവയിണ് വിവിധ പഠനമുറികളിലായി നടക്കുക. വായനോത്സവത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും ഫെസിലിറ്റേറ്റർമാരും പങ്കാളികളാകു. ട്രൈബൽ ഓഫീസർ ഏ ബാബു സ്വാഗതവും സി വിഷ്ണു നന്ദിയും പറഞ്ഞു.

No comments