Breaking News

കാസർഗോഡ് ആദൂരിൽ മതിയായ രേഖകൾ ഇല്ലാതെ ഥാർ ജീപ്പിൽ കടത്തുകയായിരുന്ന 18 ലക്ഷം രൂപ പിടികൂടി


കാസർകോട്: മതിയായ രേഖകൾ ഇല്ലാതെ ഥാർ ജീപ്പിൽ കടത്തുകയായിരുന്ന 18 ലക്ഷം രൂപ പിടികൂടി. എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആദൂർ, ഗാളിമുഖത്തു വച്ചാണ് പണം പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നെക്രാജെ സ്വദേശികളായ യൂസഫ്, റൈസുദ്ദീൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഥാർ ജീപ്പിന്റെ സീറ്റിനു പിൻഭാഗത്തെ പ്ലാറ്റ്ഫോമിൽ ഒളിപ്പിച്ചു വച്ച നിലയിലാണ് പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരെയും പണവും വാഹനവും ആദൂർ പൊലീസിനു കൈമാറി. കല്ലഗുണ്ടിയിൽ സ്ഥലം വിറ്റു ലഭിച്ച പണമാണെന്നാണ് കാറിൽ ഉണ്ടായിരുന്നവർ പറഞ്ഞതെന്നു എക്സൈസ് സംഘം അറിയിച്ചു. പണവും വാഹനവും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഡി. അരുൺ, ആദൂർ എസ്.ഐ തമ്പാൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുധീന്ദ്രൻ, വി.വി സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജിൻ വിഷ്ണു, ഡ്രൈവർ സുധീർ എന്നിവരാണ് പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

No comments