ബയോസയൻസിൽ ഡോക്ടറേറ്റ് നേടി ഇരട്ട സഹോദരങ്ങളായ കോട്ടപ്പാറ നെല്ലിത്തറയിലെ അക്ഷത പൈയും അക്ഷയ പൈയും
കോട്ടപ്പാറ : ബയോസയൻസിൽ ഡോക്ടറേറ്റ് നേടി ഇരട്ട സഹോദരങ്ങൾ. കോട്ടപ്പാറ നെല്ലിത്തറയിലെ അക്ഷത പൈയും അക്ഷയ പൈയും. മാംഗളൂർ യൂണിവേർസിറ്റിയിൽ നിന്നും ബയോ സയൻസിൽ ഡോക്ടറേറ്റ് നേടി ശ്രദ്ധേയരാവുന്നത്. പടന്നക്കാട് നെഹ്രു കോളേജിൽ പ്ലന്റ് സയൻസിൽ ബി എസ് സി പഠനം പൂർത്തിയാക്കിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ റാങ്കോടെയാണ്. അക്ഷയയ്ക്ക് ഒന്നാം റാങ്കും അക്ഷതയ്ക്ക് രണ്ടാം റാങ്കുമായിരുന്നു. തുടർന്ന് മംഗളൂർ യൂണിവേഴ്സിറ്റിയിൽ ബയോസയൻസിൽ എംഎസ് സി യ്ക്ക് ചേർന്നു. അക്ഷയ രണ്ടും അക്ഷത മൂന്നും റാങ്കോടെ ബിരുദാന്തര ബിരുദം നേടി. തിരുവനന്തപുരത്തെ കോച്ചിംങ് സെന്ററിന്റെ പരിശീലനത്തിൽ അഖിലേന്ത്യാ തലത്തിൽ 50,57 റാങ്കോടെ ജൂനിയർ ഫെലോഷിപ്പോടെ നെറ്റ് പാസായി, മംഗളൂരു യൂണിവേഴ്സിറ്റിയിൽ ഗവേഷകരായി ചേർന്നു. 2024 നവംബർ 23 ന് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിച്ചു. നെല്ലിത്തറയിലെ റിട്ടയേർഡ് പ്രൊവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായ ബാബുവിന്റെയും സുയാഷായുടേയും മക്കളാണ്. ഇപ്പോൾ മാംഗളൂർ യൂണിവേഴ്സിറ്റിയിൽ ബയോസയൻസ് ഡിപ്പാർട്ട്മെന്റിൽ ഗസ്റ്റ് ഫാക്കൽറ്റി ആയി ജോലിചെയ്യുന്നു.
No comments