Breaking News

ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ 14,08,835 രൂപ തട്ടിയെടുത്തതായി പരാതി


പൊയിനാച്ചി : ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ 14,08,835 രൂപ തട്ടിയെടുത്തതായി പരാതി. ചെമ്പരിക്കയിലെ 32-കാരന്റെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.ഡിസംബർ 25 മുതൽ ജനുവരി 16 വരെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്. പിന്നീട് ചതി വ്യക്തമായപ്പോൾ ക്രൈം പോർട്ടിൽ പരാതി രജിസ്റ്റർ ചെയ്തെങ്കിലും പണം തിരികെ കിട്ടാതായതോടെയാണ് കഴിഞ്ഞദിവസം മേൽപ്പറമ്പ് പോലീസിനെ സമീപിക്കുകയായിരുന്നു.

No comments