ഇൻ്റർനാഷണൽ കലാസംഘടന ആയ സ്‌പിക് മാക്കേയുടെ സഹകരണത്തോടെ "സപര്യ -2025" കലാ പഠന ക്യാമ്പ് ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.
ഇൻ്റർനാഷണൽ കലാസംഘടന ആയ സ്‌പിക് മാക്കേയുടെ
സഹകരണത്തോടെ "സപര്യ -2025" കലാ പഠന ക്യാമ്പ് ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.സ്പിക് മാക്കെയുടെ പ്രഖ്യാപിത ലക്ഷ്യമായ ഭാരതീയ പൈതൃകത്തെ കലയിലൂടെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് തികച്ചും സൗജന്യമായ ഈ കലാ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മോഹിനിയാട്ടം, ഒഡീസി, തോൽപാവക്കൂത്ത്, മ്യൂറൽ പെയിൻ്റിങ് എന്നീ നാല് കലാരൂപങ്ങളിൻ ഇരുന്നൂറിലധികം കുട്ടികളെയാണ് ഏപ്രിൽ 1 മുതൽ 5 വരെയുളള ദിവസങ്ങളിലായി പരിശീലിപ്പിക്കുന്നത്.
പൈതൃകത്തെ കലയിലൂടെ കണ്ടെത്തുക എന്ന സ്പിക് മാക്കെ രീതിക്ക് അനുസരണമായി നാല് പരിശീലകർ 5 ദിവസം പാരമ്പര്യാധിഷ്ഠിത മായ ശിക്ഷണം നൽകുന്നു. വി.പി അനിമ, ശുഭം നാഗരാജ്, രാജീവ് പുലവർ, അജിതൻ പുതുമന എന്നീ പ്രഗല്ഭ കലാകാരന്മാരാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സപര്യ 2025 കലാപഠന ക്യാമ്പ് ജിവിഎച്ച്എസ്എസ് ഇരിയണ്ണി പി.ടി.എ പ്രസിഡണ്ട് ബി.എം പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടിയായ സി. കെ നിഥീന മുഖ്യാതിഥിയായി. സ്പീക് മാകേ ജില്ലാ കോർഡിനേറ്റർ രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്ആർജി കൺവീനർ കെ മിനീഷ് ബാബു, കെ. ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി. ഉഷാ നന്ദിനി, അധ്യാപികമാരായ അംബിക, സി. സുരസി സംസാരിച്ചു. പ്രിൻസിപ്പൾ സജീവൻ മടപ്പറമ്പത്ത് സ്വാഗതവും ഹെഡ് മാസ്റ്റർ എ.എം. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
No comments