Breaking News

ദുരന്തനിവാരണം, ഗ്യാസ് സിലിണ്ടർ അപകടങ്ങൾ : ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് പരപ്പ ഫെസ്റ്റ്


പരപ്പ: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ  പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ്  2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു.

            സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്യാസ് സിലിണ്ടർ അപകടങ്ങൾ എന്ന വിഷയത്തെ അധികരിച്ച് പരപ്പ ഫെസ്റ്റിന്റെ ഭാഗമായി പരപ്പയിൽ ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു.

പരപ്പ സംഘാടകസമിതി ഓഫീസ് ഹാളിൽ നടന്ന സെമിനാർ പ്രചരണ കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജന്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഷിജു. ഇ , രതീഷ് കെ എം എന്നിവർ ക്ലാസെടുത്തു .

  സംഘാടകസമിതി ജനറൽ കൺവീനർ എ. ആർ. രാജു  , വർക്കിംഗ് ചെയർമാൻ വി ബാലകൃഷ്ണൻ, ടി അനാമയൻ എന്നിവർ പ്രസംഗിച്ചു. വിനോദ് പന്നിത്തടം സ്വാഗതവും, നീതി. ടി നന്ദിയും പറഞ്ഞു.

 

വൈകിട്ട് ഏഴുമണിക്ക് വെസ്റ്റ് - എളേരി അംഗൻവാടി ടീമിന്റെ ഒപ്പന അരങ്ങേറി. രാത്രി എട്ടു മണിക്ക് മയ്യിൽ അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടുമൊഴി നാടൻപാട്ട് മേള നടന്നു. പരപ്പയിൽ ആദ്യമായി സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയുടെ പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഫെസ്റ്റിനായി എത്തിച്ചേരുന്നത്. ഏപ്രിൽ 4 ന് വൈകിട്ട് 6.30 മണിക്ക് കോളംകുളം ദാറുൽ ഫലാഹ് മെഗാ ദഫ് സംഘം അവതരിപ്പിക്കുന്ന ദഫ് മുട്ട് അവതരിപ്പിക്കും. രാത്രി ഏഴുമണിക്ക് പ്രശസ്ത കവിയും പ്രഭാഷകനുമായ 

 സി എം വിനയചന്ദ്രൻ മാസ്റ്റർ അതിഥിയായി ഫെസ്റ്റിനെ അഭിസംബോധന ചെയ്യും. രാത്രി എട്ടുമണിക്ക് സംഗീത സന്ധ്യ അലോഷി പാടുന്നു.

No comments