മീൻ പിടിക്കുന്നതിനിടെ പക്ഷാഘാതംവന്ന് കടലിൽ കുടുങ്ങിയയാളെ കരയിൽ തിരികെയെത്തിച്ചു ബേക്കൽ പള്ളിക്കര സ്വദേശി സലോമനെ(40)യാണ് തിരികെയെത്തിച്ചത്
ബേക്കൽ : മീൻപിടിക്കുന്നതിനിടെ പക്ഷാഘാതംവന്ന് കടലിൽ കുടുങ്ങിയയാളെ കരയിൽ തിരികെയെത്തിച്ചു. ബേക്കൽ പള്ളിക്കര സ്വദേശി സലോമനെ(40)യാണ് തിരികെയെത്തിച്ചത്. രണ്ടാഴ്ച മുമ്പാണ് സലോമൻ കോഴിക്കോടുനിന്ന് ഒറ്റയ്ക്ക് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. പക്ഷാഘാതം വന്നതിനെതുടർന്ന് മൂന്നുദിവസമായി ഒരുവശം തളർന്ന് അവശനായിരുന്നു. ഈ വിവരം ബുധനാഴ്ച വൈകിട്ട് ഹാം റേഡിയോ വഴിയാണ് പുറംലോകമറിഞ്ഞത്. വിവരം ലഭിച്ചതിനുപിന്നാലെ സലോമനെ രക്ഷപ്പെടുത്താൻ ഫിഷറിസ് രക്ഷാബോട്ടിൽ ഹൊസ്ദുർഗ് എസ്ഐ സെയ്ഫുദ്ദീന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് രക്ഷാപ്രവർത്തകർ തൈക്കടപ്പുറത്തുനിന്ന് പുറപ്പെട്ടു. രാത്രി 9.30ന് സലോമനെ കണ്ടെത്തി രാത്രി 12 ഓടെ പള്ളിക്കരയിലെത്തിച്ചു. എട്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉദുമയിലെ സ്വകാര്യാശുപ്രതിയിലേക്കു മാറ്റി. സിവിൽ പൊലീസ് ഓഫീസർ ശരത് കുമാർ, റെസ്ക്യൂഗാർഡ് സേതു, ശിവൻ,
ഡവർ ഷൈജു, സതീശൻ, മാർട്ടിൻ, ശെൽവൻ, ബിജു, എന്താനിസ് സതീശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
No comments