മലയോരത്തെ വലിയ വടംവലി മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം.. വള്ളിക്കടവ് അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു
മാലോം : അഖില കേരള വടം വലി മത്സരത്തിനായി മാലോം വള്ളിക്കടവ് ഒരുങ്ങുന്നു.മത്സരത്തിന്റെ ലോഗോ പ്രകാശനം നടന്നു.
കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായിട്ടാണ് ജില്ലയുടെ കിഴക്കൻ മലയോര പ്രാദേശത്ത് ഇത്തരത്തിൽ ഉള്ള കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.
വടംവലി മത്സരത്തിലൂടെ ലഭിക്കുന്ന സാമ്പത്തികനേട്ടം ഉപയോഗിച്ച് മലയോരത്തെ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക എന്ന ലക്ഷ്യ ത്തോടെയാണ് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ള വരെ കോർത്തിണക്കികൊണ്ട് വടം വലിമത്സരം ഒരുക്കുന്നത്..
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ഓളം പ്രമുഖ ടീമുകളാണ് മലയോരത്ത് കമ്പപോരിനായി എത്തുന്നത്. വടംവലി മത്സരത്തി ന്റെ ലോഗോ മാലോം സെന്റ് ജോർജ് ഫെറോന ചർച്ച് വികാരി റവ.ഫാദർ ജോസ് തൈക്കുന്നുംപുറം രക്ഷാധികാരി വി. ജെ. അൻഡ്റൂസിന് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട് അധ്യക്ഷതവഹിച്ചു.
ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ , മോൻസി ജോയ് , വാർഡ് മെമ്പർ ജെസ്സി ടോമി, പി. സി. രഘു നാഥൻ നായർ , രക്ഷാധികാരി ടി. കെ. എവിജിൻ , സാനി വി ജോസഫ് ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ദിനേശൻ , സാജൻ പുഞ്ച, ജോയ് പേണ്ടാനത്ത് , തുടങ്ങിയവർ പ്രസംഗിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ എൻ. ഡി. വിൻസെന്റ് സ്വാഗതവും ജോബി കാര്യാവിൽ നന്ദിയും പറഞ്ഞു..
No comments