പ്രാരാബ്ദങ്ങൾക്കിടയിലും സത്യസന്ധത കൈവിടാതെ ഓട്ടോ ഡ്രൈവർ വാഹനത്തിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം രൂപ വെള്ളരിക്കുണ്ട് പോലീസിന്റെ സഹായത്തോടെ ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു
വെള്ളരിക്കുണ്ട് : ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സത്യസന്ധത കൈവിടാതെ വെള്ളരിക്കുണ്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വെള്ളരിക്കുണ്ട് കൂളിപ്പാറ സ്വദേശി ബിനു ആർ(40) തന്റെ ഓട്ടോ യിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം രൂപ വെള്ളരിക്കുണ്ട് പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു മാതൃകയായി.
വെള്ളരിക്കുണ്ട് കനകപ്പള്ളി ഓട്ടം കഴിഞ്ഞു വെള്ളരിക്കുണ്ട് തിരിച്ചെത്തിയപ്പോഴാണ് സീറ്റിൽ വീണു കിടക്കുന്ന നിലയിൽ ഒരു പ്ലാസ്റ്റിക് കവർ കണ്ടത് തുറന്ന് നോക്കിയപ്പോൾ പണവും നിരവധി യാത്രക്കാർ കയറി ഇറങ്ങിയതിനാൽ ആരുടെ താണെന്ന് കൃത്യമായി മനസിലാക്കാൻ പറ്റിയില്ല.
ഉടനെ തന്നെ കവറുമായി വെള്ളരിക്കുണ്ട് സ്റ്റേഷനിൽ എത്തുകയും അവിടെ ഏൽപ്പിക്കുകയും ചെയ്തു. ഏകദേശം 96000 ത്തോളം രൂപയാണ് കവറിൽ ഉണ്ടായിരുന്നത്
തുടർന്ന് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പണത്തിന്റെ ഉടമയായ കനകപ്പള്ളി താമസക്കാരനായ ചന്ദ്രനെ കണ്ടെത്തി ബിനുവിനെ വിവരം അറിയിച്ചു. പോലീസുകാരുടെ സാന്നിധ്യത്തിൽ പണം അടങ്ങിയ കവർ ബിനു ഉടമയ്ക്ക് കൈമാറി.
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്
No comments