Breaking News

കാർഷിക മേഖലയിലെ സാങ്കേതികവത്കരണം ചർച്ച ചെയ്ത് പരപ്പ ഫെസ്റ്റ്


പരപ്പ: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ  പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ്  2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു.

  വർത്തമാനകാല സമൂഹത്തിൽ കൃഷി എന്നത് സാധാരണ മനുഷ്യന്റെ മുഖ്യ ജീവനോപാധിയാണ്. "കൃഷിയിലെ സാങ്കേതികവത്കരണം" എന്ന വിഷയത്തെ അധികരിച്ചുകൊണ്ട്  സംഘടിപ്പിക്കുന്ന ക്ലാസ്  സംഘാടകസമിതി ഓഫീസ് ഹാളിൽ  നടന്നു.

           കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ  സന്ധ്യ. വി. സെമിനാർ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ രമ്യ കെ അധ്യക്ഷത വഹിച്ചു . പനത്തടി പഞ്ചായത്ത് കൃഷി ഓഫീസർ അരുൺ ജോസ് ക്ലാസെടുത്തു. സംഘാടകസമിതി ജനറൽ കൺവീനർ എ. ആർ. രാജു , വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണൻ , ടി അനാമയൻ , കെ ടി ദാമോദരൻ എന്നിവർ സംസാരിച്ചു.

 രമണി രവി സ്വാഗതവും, രമണി ഭാസ്കരൻ നന്ദിയും പറഞ്ഞു. വൈകിട്ട് 7 മണിക്ക് റിഥം പരപ്പ അവതരിപ്പിച്ച ചെണ്ട ഡിജെ റിമിക്സ് , പയ്യന്നൂർ സാമം ഓർക്കസ്ട്ര അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് എന്നിവ നടന്നു. നാളെ വൈകിട്ട് 6.30 ന് വെസ്റ്റ് എളേരി ടീം അംഗനവാടി അവതരിപ്പിക്കുന്ന ഒപ്പന തുടർന്ന് അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിക്കുന്ന നാട്ടുമൊഴി നാടൻപാട്ട് മേള അരങ്ങേറും.

 മെഗാ ഫ്ളവർഷോ, കാർഷിക പ്രദർശനം, ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം, വിപണന സ്റ്റാളുകൾ, ഫ്രൂട്ട്സ് പ്രദർശനം, സെൽഫി സ്പോട്ട്, പൈതൃകം മ്യൂസിയം, സർഗ്ഗവിരുന്ന്, അമ്യൂസ്മെന്റ് പാർക്ക്, ജില്ലാ കുടുംബശ്രീ മിഷൻ ഒരുക്കുന്ന നാടൻ ഭക്ഷണശാല എന്നിവ  ഫെസ്റ്റിൽ എത്തുന്നവർക്ക് കൂടുതൽ ആവേശകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു

No comments