വടക്കെ പുലിയന്നൂർ ജി എൽ പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.രവി മാസ്റ്റർക്കുള്ള യാത്രയയപ്പു സമ്മേളനവും പ്രശസ്ത കവി സി.എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കരിന്തളം : വടക്കെ പുലിയന്നൂർ GLP സ്കൂൾ വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.രവി മാസ്റ്റർക്കുള്ള യാത്രയയപ്പു സമ്മേളനവും പ്രശസ്ത കവി സി.എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി ഉപഹാരം നൽകി. സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ശാന്ത, എ.ഇ.ഒ രത്നാകരൻ പി.പി, റിനീവൻ.വി.വി, ഷൈജ .പി.പി, അശ്വതി വി.വി, നിഖില. കെ, പ്രദീപ്.ആർ.വി, പി.എം. സുകുമാരൻ, പി.രവി മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രശാന്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളപ്പാറ, കാലിച്ചാമരം, മുക്കട കുണ്ടൂർ, പുലിയന്നൂർ, അണ്ടോൾ, കയനി പ്രദേശങ്ങളിലെ 60 വനിതകൾ മെഗാ കൈ കൊട്ടിക്കളി അവതരിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ, ഒക്ടേവ് കാസർഗോഡ് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി
No comments