Breaking News

വെള്ളരിക്കുണ്ട് പാത്തിക്കരയിൽ റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പാത്തിക്കര ചുള്ളി റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു. കൊന്നക്കാട് കോട്ടഞ്ചേരി സ്വദേശിയും നിലയിൽ പാത്തിക്കര കായകുന്ന് താമസക്കാരനുമായ രാഘവൻ (39)ആണ് മരണപ്പെട്ടത്. റോഡിൽ പരിക്ക് പറ്റി വീണു കിടക്കുകയായിരുന്ന രാഘവനെ ആംബുലൻസിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണപ്പെട്ടതായി സ്ഥിതീകരിക്കുകയായിരുന്നു. വാഹനം ഇടിച്ചാണ് പരിക്ക് പറ്റിയത് എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments