ബളാൽ - രാജപുരം ജില്ലാ പഞ്ചായത്ത് റോഡ് അടിയന്തിരമായി മെക്കാടം ടാറിങ് ചെയ്യണം ; ബളാൽ മണ്ഡലം കോൺഗ്രസ് മൂന്നാം വാർഡ് മഹാത്മാ ഗാന്ധി കുടുംബസംഗമം
ബളാൽ : ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാ ഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ ബി പി പ്രദീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. . ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി ജോസഫ്, അലക്സ് നേടിയകാല. ഷോബി ജോസഫ് വി മാധവൻ നായർ. ജോസ് അബ്രഹാം എം അജിത . പി പത്മാവതി .കെ സുരേന്ദ്രൻ . ജോസ് വർഗീസ് .ടി വി ചന്ദ്രൻ .എം ടി ദേവസ്യ .എന്നിവർ സംസാരിച്ചു. പനത്തടി . കള്ളാർ പഞ്ചായത്ത് നിവാസികൾക്ക് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് എത്തിച്ചേരാൻ എളുപ്പമാർഗമായ ബളാൽ_രാജപുരം ജില്ലാ പഞ്ചായത്ത് റോഡ് അടിയന്തിരമായി PWD ഏറ്റെടുത്ത് മെക്കാടം ടാറിങ് ചെയ്യുണമെന്ന് കുടുംബസംഗമം ആവശ്യപ്പെട്ടു. യോഗത്തിന് ജോസ്ക്കുട്ടി അറക്കൽ സ്വാഗതവും പി അരവിന്താക്ഷൻ നന്ദിയും പറഞ്ഞു.
No comments