Breaking News

അനധികൃത മദ്യവിൽപ്പന തടയാനെത്തിയ എക്സൈസ് സംഘത്തിനു നേരെ വളർത്തു നായയെ അഴിച്ചു വിട്ട കേസിലെ പ്രതികൾക്ക് രണ്ടു വർഷം തടവിനും പിഴയും


കാസർകോട്: അനധികൃത മദ്യവിൽപ്പന തടയാനെത്തിയ എക്സൈസ് സംഘത്തിനു നേരെ വളർത്തു നായയെ അഴിച്ചു വിട്ട കേസിലെ പ്രതികളെ രണ്ടു വർഷം തടവിനും കാൽലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കളനാട്, കൈനോത്തെ ഉദയൻ, അജിത്ത് എന്നിവരെയാണ് ഹൊസ്ദുർഗ് അസി. സെഷൻസ് കോടതി ശിക്ഷിച്ചത്.
2022 മെയ് ഒന്നാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈനോത്ത് വച്ച് ഉദയൻ ഇരുചക്രവാഹനത്തിൽ മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്ത് വളർത്തു നായയെ അഴിച്ചു വിടുകയും എക്സൈസ് സംഘാംഗം ബിയോയിയെ കല്ലു കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിലെ മറ്റു രണ്ടു പ്രതികളെ വെറുതെ വിട്ടു.

No comments