റോഡിൽ വീണുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്കു തിരിച്ചുനൽകി ഹരിതകർമ സേനാംഗങ്ങളുടെ മാതൃക
ചിറ്റാരിക്കാൽ : റോഡിൽ വീണുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്കു തിരിച്ചുനൽകി ഹരിതകർമ സേനാംഗങ്ങളുടെ മാതൃക. ഈസ്റ്റ് എളേരി പഞ്ചായത്ത് 12-ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ സ്മിത ബിജു, സുനിത രാജേഷ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം തൊഴിലെടുക്കുന്നതിനിടെ കടുമേനി റോഡിൽനിന്നും ഒരു താലിമാല
ഉൾപ്പെടെയുള്ള മാലകൾ വീണുകിട്ടിയത്.
ഇതു സ്വർണാഭരണങ്ങൾ
തന്നെയാണെന്നു സംശയിച്ച ഇവർ,
ഉടൻതന്നെ ഈ
ആഭരണങ്ങൾ
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ
എത്തിക്കുകയായിരുന്നു.
അവിടെനിന്നും പൊലീസുകാരുടെ
നേതൃത്വത്തിൽ ആഭരണങ്ങൾ
പരിശോധിച്ച് സ്വർണമാണെന്ന്
ഉറപ്പാക്കുകയും പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയുമായിരുന്നു
No comments