Breaking News

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ ക്ലീൻ പ്രഖ്യാപനം ഇന്ന് നടക്കും; കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി പ്രഖ്യാപനം നിർവഹിക്കും


കാസർകോട് : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ ക്ലീൻ പ്രഖ്യാപനം ശനിയാഴ്ച നടക്കും. പകൽ രണ്ടിന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി പ്രഖ്യാപനം നിർവഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുരസ്കാരം നൽകും. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 38 പഞ്ചായത്തിലും മൂന്നു നഗരസഭയിലും ആറുബ്ലോക്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നു. 2023 മാർച്ചുമുതൽ ഈ മാർച്ചുവരെ നാട്ടിൽ വൃത്തിയുടെ കാര്യത്തിലുണ്ടായ മഹാ വിപ്ലവത്തിന്റെ പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്. ഓഫീസുകൾ, സ്കൂളുകൾ, വായനശാലകൾ അടക്കമുള്ള പൊതു സ്ഥാപനങ്ങളെല്ലാം ഹരിത ചട്ടം പാലിച്ചാണ് ഇനി പ്രവർത്തിക്കുക. മാലിന്യം വലിച്ചെറിയരുതെന്ന വലിയ സന്ദേശം ഇനിയുള്ള ദിവസങ്ങളിലും ഉണ്ടാകും. ജില്ലയിലാകെ 2519 ഹരിത ഓഫീസുകളുടെ പ്രഖ്യാപനം നടന്നു. 2537 ഓഫീസുകൾ ഹരിതമാക്കാനാണ് ലക്ഷ്യമിട്ടത്. 656 ഹരിത സ്കൂളും 65 ഹരിത കോളേജ് കാമ്പസും ജില്ലയിലുണ്ട്.

No comments