സംസ്ഥാന പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ചെമ്മനാട് വെച്ചായിരുന്നു അപകടം
കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ മോട്ടോർ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട് ഇന്ന് രാത്രിയാണ് അപകടം. മേൽപ്പറമ്പ് ഒരവങ്കരയിലെ എം.മുഹമ്മദ് ഹനീഫ് 33 ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.
പരേതനായ കീഴൂർ ഷെരീഫിന്റെ മകനാണ്.
അടുത്തിടെയാണ് യുവാവ് ഗൾഫിൽ നിന്നും
നാട്ടിലെത്തിയത്.
No comments