സൗരോർജ വേലിയുടെ പുനർ നിർമാണം; ഡി എഫ് ഒ സ്ഥലം സന്ദർശിച്ചു..റാണിപുരം മുതൽ പാറക്കടവ് വരെയുള്ള 3.5 കിലോമീറ്റർ വേലിയുടെ പ്രവൃത്തിയാണ് തുടങ്ങിയത്
രാജപുരം : പാറക്കടവ് സൗരോർജ വേലിയുടെ പുനർ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലം ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് സന്ദർശിച്ചു. റാണിപുരം മുതൽ പാറക്കടവ് കർണാടക ഫോറസ്റ്റ് അതിർത്തി വരെയുള്ള 3.5 കിലോമീറ്റർ വേലിയുടെ പ്രവൃത്തിയാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. കാട്ടാന ശല്യം രൂക്ഷമായതോടെയാണ് സൗരോർജ വേലിയുടെ നിർമാണം ഊർജിതമാക്കിയത്. വേഗത്തിൽ പണിതീർത്ത് കാട്ടാനശല്യം തടയാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ, സെക്രട്ടറി ഡി വിമൽ രാജ്, ട്രഷറർ എം കെ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ രതീഷ് തുടങ്ങിയവർ ഡിഎഫ് ഒയ്ക്ക് ഒപ്പമുണ്ടായി. കഴിഞ്ഞ ദിവസം പാറക്കടവിൽ സാരോർജ വേലി നിർമാണവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ നേതൃത്തിൽ ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ,
വനസംരക്ഷണസമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ യോഗം നടന്നിരുന്നു.
No comments