Breaking News

പരപ്പ തളി ക്ഷേത്ര ഉത്സവം ആദര സഭ നടത്തി


പരപ്പ: തളി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ആദര സഭയും ക്ഷേത്ര വികസന രൂപരേഖ സമർപ്പണവും നടത്തി.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് എം. ലക്ഷമി ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി ചെയർമാൻ സുഭാഷ് അടിയോടി അധ്യക്ഷനായിരുന്നു. കെ.ബാലൻ, പി.മധുപ്രണവം, കെ.ദാമോധരൻ, പി.ആർ .ശ്രീകുമാർ , പി.പി. ജയൻ , പി. ശരത്ചന്ദ്രൻ , പുഴക്കരക്കുഞ്ഞിക്കണ്ണൻ നായർ , ഡോ പി.ആർ.പ്രവീൺ, എ. ഗോപകുമാർ വട്ടിപ്പുന്ന, നീലമന ശിവൻ, ശ്രീലാൽ കരിമ്പിൽ ,സിന്ധു ഗിരിഷ് , കെ.കുഞ്ഞമ്പു നായർ എന്നിവർ സംസാരിച്ചു.

തിങ്കളാഴ്ച രാവിലെ ആറിന് മഹാഗണപതി ഹോമം, 8.30 ന് തളീത്തറയിൽ പൂജ,11 ന് സംഗീതാർച്ചന, 12 ന് മഹാപൂജ, 12.30 ന് അന്നദാനം,വൈകുന്നേരം അഞ്ചിന് തായമ്പക, ആറിന് ശീവേലി എഴുന്നള്ളത്ത്.

ഏഴിന് അരയാൽത്തറ മേളത്തിനൊപ്പം പറയെടുപ്പും സഹസ്രദീപസമർപ്പണവും . രാത്രി 10 ന് തിടമ്പ് നൃത്തത്തോടെ സമാപിക്കും.

No comments