പരപ്പ തളി ക്ഷേത്ര ഉത്സവത്തിന് ഇന്ന് സമാപനം വൈകിട്ട് 7 ന് അരയാൽത്തറ മേളം
പരപ്പ: പരപ്പ ശ്രീ തളി ക്ഷേത്ര ഉത്സവം ഇന്ന് (തിങ്കൾ) വിവിധ പരിപാടിപാടികളോടെ സമാപിക്കും. വിഷു ദിനത്തിൽ തുടങ്ങിയ ആഘോഷത്തിൽ എല്ലാ ദിവസവും രാത്രി കലാപരിപാടികൾ നടന്നിരുന്നു.
20 ന് രാവിലെ 10 ന് ആദര സഭയും ക്ഷേത്ര വികസന പദ്ധതി സമർപ്പണവും നടന്നു. 21 ന് സമാപനത്തിൽ രാവിലെ 8.30 ന് പരപ്പ ടൗണിലെ തളിത്തറയിൽ പൂജ.
11 ന സംഗീതാർച്ചന . 12 ന് മഹാപൂജ. വൈകുന്നേരം അഞ്ചിന് തായമ്പക, രാത്രി ഏഴിന് അരയാൽത്തറ മേളവും പറയെടുപ്പും സഹസ്ര ദീപ സമർപ്പണവും തുടർന്ന് ശ്രീഭൂതബലിയും തിടമ്പുനൃത്തവും നടക്കും.
No comments