ആശാ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളാ ആശാ ഹെൽത്ത് വർക്കേസ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് ധർണയും മാർച്ചും നടത്തി
ആശാവർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് കാസറഗോഡ് കളക്ട്രേറ്റിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. കേരള ആശാ ഹെൽത്ത് വർക്കേസ് അസോസിയേഷൻ (കെ.എ.എച്ച്.ഡബ്ല്യൂ.എ) ജില്ലാ കമ്മിറ്റിയാണ് സംഘടിപ്പിച്ച ധർണ സംസ്ഥാന ജോയിൻ്റ്-സെക്രട്ടറി കെ.ജെ.ഷീല ഉദ്ഘാടനംചെയ്തു.
“മാതൃകാപരവും ന്യായവുമായ ആവശ്യങ്ങളാണ് നമ്മൾ ഉന്നയിച്ചിരിക്കുന്നത്. പ്രാഥമികമായും ഇതൊരു തൊഴിലാളി സമരമാണ്. എന്നാൽ വനിതകൾ നയിക്കുന്ന ഈ സമരം ഇന്നൊരു സ്ത്രീ മുന്നേറ്റമായി പരിണമിച്ചിരിക്കുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെയൊരു സമരം.” കെ.ജെ.ഷീല പറഞ്ഞു. “ആവശ്യങ്ങൾ അംഗീകരിക്കാതെ നമ്മൾ പിന്മാറുകയുമില്ല.” അവർ കൂട്ടിച്ചേർത്തു.
കെ.എ.എച്ച്.ഡബ്ല്യൂ.എ കാസറഗോഡ് ജില്ല പ്രസിഡന്റ് സുജാത.സി.എച്ച് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആശാ വർക്കർമാരായ എം.കെ.സുജാത (ബേളൂർ), ലീലാവതി, സത്യഭാമ.കെ (പെർള), ചിത്ര (കാസറഗോഡ്), ഷാജിത ഹനീഷ് (ബദിയടുക്ക) കണ്ണൂർ ജില്ലാ സെക്രട്ടറി രശ്മി രവി, സംസ്ഥാന സമിതി അംഗം കെ.എം.ബീവി, ജനകീയ പ്രതിരോധ സമിതി സംസ്ഥാന സമിതി അംഗം എം.കെ.ഷഹസാദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സാവിത്രി.ബി സ്വാഗതവും കെ.നളിനി നന്ദിയും പറഞ്ഞു.
No comments