Breaking News

രാജപുരം പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടു പ്രതികൾ റിമാന്റിൽ


രാജപുരം : രാജപുരത്ത്  പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ  അറസ്റ്റിലായ രണ്ടു പ്രതികൾ റിമാന്റിൽ. ചാമുണ്ഡിക്കുന്ന് ശിവപുരത്തെ എസ് സി പ്രദീപ് (43) സഹോദരൻ പ്രമോദ് (41) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇതിൽ പ്രമോദ്, സഹോദരൻ പ്രദീപും പോലീസ് കാവലിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് . സഹോദരങ്ങൾ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആർ.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലു മെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിലാണ് പ്രമോദ്, സഹോദരൻ പ്രദീപ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11 ന് പനത്തടി ചാമുണ്ഡിക്കുന്നി ലായിരുന്നു സംഭവം.രാജപുരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോൻസി പി . വർഗീസ്,സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് ജോസഫ്, കെ. വി. നിതിൻ, ശശികുമാർ എന്നി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം. 

പോലീസ് ഉദ്യോഗസ്ഥർക്ക് നേര ചട്ടിയെടുത്ത് എറിഞ്ഞു. പിന്നാലെ കല്ലേറും തുടങ്ങിയത്. പോലീസ് ജീപ്പിന്റെ ഒരു ഭാഗത്തെ കണ്ണാടിയും പൊടിച്ചു. വയർലെസ് സെറ്റിന്റെ ആന്റിന വലിച്ചു പൊട്ടിക്കുകയും ചെയ്തു .

No comments