Breaking News

മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിനെ മാലിന്യ മുക്ത ബ്ലോക്ക്‌ പഞ്ചായത്തായി പ്രഖ്യാപിച്ചു മികച്ച ഗ്രാമ പഞ്ചായത്തായി കിനാനൂർ കരിന്തളം.. ഹരിതം വെള്ളരിക്കുണ്ടിലൂടെ ബ്ലോക്കിലെ മികച്ച ഹരിത ടൗണായി വെള്ളരിക്കുണ്ട്


മാലിന്യ മുക്ത നവകേരളം  പരിപാടിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിനെ മാലിന്യ മുക്ത ബ്ലോക്ക്‌ പഞ്ചായത്ത്‌ ആയി പ്രഖ്യാപിച്ചു..

ബ്ലോക്ക്‌ പരിധിയിലെ എഴ് ഗ്രാമ പഞ്ചായത്തുകളും മാലിന്യ മുക്ത പഞ്ചായത്ത് കളായി മാർച്ച്‌ 30ന് പ്രഖ്യാപിച്ചിരുന്നു.. ഇതിനോടനുബന്ധിച്ചു  ശുചിത്വ മേഖലയിൽ നടത്തിയ ഇടപെടലുകൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ അവാർഡ്കൾ നൽകി ആദരിച്ചു.മികച്ച ഗ്രാമ പഞ്ചായത്ത്‌,ഹരിത കർമ്മ സേന,റസിഡൻസ് അസോസിയേഷൻ എന്നിവയിൽ കിനാനൂർ കരിന്തളം അവാർഡിന് അർഹരായി..  മികച്ച പൊതു ഇടം . ഹരിത ടൗൺ എന്നിവയിൽ      ബളാൽ പഞ്ചായത്തും

ഹരിത സ്ഥാപനം സർക്കാർ തലത്തിൽ പനത്തടി എഫ്. എച്ച്. സി. പാണത്തൂർ,പനത്തടി പഞ്ചായത്ത്‌,മികച്ച സി. ഡി. എസ്., വ്യാപാര സ്ഥാപനം എന്നിവയിൽ കോടോം ബേളൂർ പഞ്ചായത്ത്‌, മികച്ച വ്യാപാരേതര  സ്ഥാപനത്തിനു കള്ളാർ പഞ്ചായത്തും, മികച്ച വായനശാല, സന്നദ്ധ സംഘടന എന്നിവയിൽ ഈസ്റ്റ്‌ എളേരി പഞ്ചായത്തും, ഹരിത വിദ്യാലയത്തിനുള്ള അവാർഡ് വെസ്റ്റ് എളേരി പഞ്ചായത്തും നേടി..

മാലിന്യ മുക്ത പ്രഖ്യാപനവും അവാർഡ് വിതരണവും                            ഇ.ചന്ദ്രശേഖരൻ എം. എൽ. എ.. നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജി. ശ്രീനിവാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു,.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ടി. കെ. രവി. ജോസഫ് മുത്തോലി , ടി. കെ. നാരായണൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് എന്നിവർ ആശംസ അർപ്പിച്ചു..,ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധി കൾ, കുടുംബശ്രീ  ചെയർ പേഴ്സൺ മാർ, ഹരിത കർമ്മ സേന ഭാരവാഹികൾ, ലൈബ്രറി കൗൺസിൽ, സന്നദ്ധ സംഘടന പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ, നവകേരള മിഷൻ, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു. പരിപാടിക്ക് ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ. കെ. ജി. സ്വാഗതവും, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജയരാജൻ. പി.കെ. നന്ദിയും പറഞ്ഞു

No comments