Breaking News

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ജോസഫൈൻ അനുസ്മരണവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു


നീലേശ്വരം : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ജോസഫൈൻ അനുസ്മരണവും ഏകദിന ശില്പശാലയും നിലേശ്വരം വ്യാപാര ഭവനിൽ വച്ച് സംഘടിപ്പിച്ചു. പരിപാടി സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ട്  പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കേന്ദ്രകമറ്റി അംഗം കെ.പി സുമതി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സുമതി എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ അദ്ധ്യക്ഷം വഹിച്ചു.
 ഓമന രാമചന്ദ്രൻ, ടി.കെ ചന്ദ്ര മ്മടിച്ചർ, ദേവി രവിന്ദർ, വി.വി പ്രസന്നകുമാരി,  എം ഗൗരി എന്നിവർ സംസാരിച്ചു.പരിപാടിക്ക് ജില്ലാ കമറ്റി അംഗം കെ.സുജാത നന്ദി രേഖപെടുത്തി

No comments