യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കു മരുന്ന് വ്യാപനം തടയാൻ പ്രായം മറന്നു പോരാടാൻ സമയമായി; സീനിയർ സിറ്റിസൺ വെള്ളരിക്കുണ്ട് യൂണിറ്റ് യോഗം സമാപിച്ചു
വെള്ളരിക്കുണ്ട് : യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കു മരുന്ന് വ്യാപനം തടയാൻ പ്രായം മറന്നു ജനങ്ങൾ പോരാടാൻ സമയമായെന്നും വീട്ടിൽ ഒതുങ്ങി കൂടാതെ നല്ല സമൂഹത്തിന് വേണ്ടി പഴയ പോരാട്ട വീര്യം പുറത്തെടുക്കണമെന്നും സീനിയർ സിറ്റിസൺ വെള്ളരിക്കുണ്ട് യൂണിറ്റ് യോഗം.
വെള്ളരിക്കുണ്ട് യൂണിറ്റ് ഓഫീസിൽ നടന്ന യോഗം സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ഉത്ഘാടനം ചെയ്തു. തുടർന്ന് മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനെ പറ്റി ബോധവൽക്കരണ ക്ലാസും അംഗങ്ങളെല്ലാം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
യോഗത്തിൽ അപ്പച്ചൻ കൊട്ടുകാപ്പള്ളി ആദ്യക്ഷനായി. ആന്റണി കുബുക്കൽ, ജോസ് പാർ ത്താനം, കെ പി ചന്ദ്രൻ കളത്തിൽത്തൊടിയിൽ, തോമസ് പാലമറ്റത്തിൽ, ആന്റണി അത്താഴപ്പാടം, ജോസ് കളരിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സായം പ്രഭ കെയർ ഗീവർ അനുപമ ബി കെ നന്ദി പറഞ്ഞു
No comments