വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ സീറ്റുകൾ തെരുവുനായകൾ നശിപ്പിച്ചു
തൃക്കരിപ്പൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ സീറ്റുകൾ തെരുവുനായകൾ നശിപ്പിച്ചു. തങ്കയംമുക്ക് ചൊവ്വേരി സഫിയ മൻസിലിൽ കെ.എൻ. മുഹമ്മദിന്റെ ഓട്ടോറിക്ഷയുടെ സീറ്റുകളാണ് നശിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
വ്യാഴാഴ്ച രാവിലെ ഓട്ടം പോകുന്നതിനായി ഓട്ടോയെടുത്തപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഓട്ടോയുടെ പിറകുവശത്തെ സീറ്റ് മുഴുവനായും നശിപ്പിച്ച് സീറ്റ് പുറത്തേക്കിട്ടിരുന്നു. 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
No comments