Breaking News

നീലേശ്വരം എടത്തോട് റോഡിന്റെ മെർക്കാടം ടാറിങ് പ്രവർത്തിയും ഓട നിർമ്മാണവുംപൂർത്തീകരിക്കണം ; കുണ്ടാരം സൗഹൃദ പുരുഷ സ്വയം സഹായ സംഘം


ചായ്യോത്ത് : നീലേശ്വരം എടത്തോട് റോഡിന്റെ മെർക്കാടം ടാറിങ് പ്രവർത്തിയും ഓട നിർമ്മാണവും   പൂർത്തീകരിക്കണമെന്ന് കുണ്ടാരം  സൗഹൃദ പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചോയങ്കോട്  മുതൽ നരി മാളം  വരെയും പാലാത്തടം മുതൽ പാലായിറോഡ് വരെയും താലൂക്ക് ആശുപത്രി മുതൽ നീലേശ്വരം വരെയുമാണ് ഈ റോഡിന്റെ പണി പൂർത്തിയാകാൻ ഉള്ളത്. 

 വാർഷിക ജനറൽബോഡിയോഗംചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ ദീപേഷ്  കുമാർ ഉദ്ഘാടനം ചെയ്തു. മാരകമായ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ചർച്ച നടന്നു. 

 സൗഹൃദ പുരുഷ സ്വയം സഹായ സംഘം പ്രസിഡണ്ട് ശ്രീ ടി ശ്രീധരൻ അധ്യക്ഷനായി.  കെ സത്യൻ, അപ്പു മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ, കെ ശ്രീധരൻ മാസ്റ്റർ, അമ്പുഞ്ഞി നായർ, സുരേശൻ മാസ്റ്റർ, കെ രാജീവൻ എന്നിവർ സംസാരിച്ചു.

 കെ ശിവനാഥൻ നായർ സ്വാഗതമാശംസിച്ചു.  കെ രാമചന്ദ്രൻ നന്ദി പറഞ്ഞു.

 ഭാരവാഹികൾ: ടി ശ്രീധരൻ (പ്രസി)

 ഇ.. ജെ.ശിവനാഥൻ നായർ (സെക്രട്ടറി), കെ രാമചന്ദ്രൻ (വൈ. പ്രസി )

 കെ രാധാകൃഷ്ണൻ(ജോ. സെക്ര )

 അജി വേങ്ങത്താനത്ത് (ട്രഷറർ ).

No comments