Breaking News

ചെങ്കള നാലാംമൈലിൽ 4 പേർക്ക്‌ 
വെട്ടേറ്റ സംഭവം ; 3 പേർ അറസ്‌റ്റിൽ


ചെർക്കള : വീടിന് മുന്നിൽ പടക്കംപൊട്ടിച്ചത് ചോദ്യംചെയ്ത യുവാവിനെയും ബാപ്പയെയും കൂട്ടുകാരെയും മാരകായുധങ്ങളുമായി മർദിച്ചതായി പരാതി. ചെങ്കള
നാലാംമൈലിൽ ഞായർ രാത്രി പതിനൊന്നേകാലോടെയാണ് സംഭവം. സിറ്റിസൺ നഗർ ഫയാസ് വില്ലയിൽ ഇബ്രാഹിം സൈനുദീന്റെ പരാതിയിൽ ചെങ്കളയിലെ ബി എ മൊയ്തു, മക്കളായ അബ്ദുൾറഹ്മാൻ മിഥാജ്, അസ്ഹറുദീൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. അബ്ദുൾഖാദർ (ചേക്കു), അഞ്ജു, മുജ്ജു, മൊയ്തീൻ, നഫീസ് എന്നിവരുൾപ്പെടെ പത്തുപേർക്കെതിരെയാണ് കേസ്. രാത്രി വീടിന് മുന്നിൽ പടക്കംപൊട്ടിച്ചത് ഇബ്രാഹിമിന്റെ മകൻ ഫവാസ് ചോദ്യംചെയ്തു. ഇതേ തുടർന്നാണ് അക്രമം. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെയും ബന്ധുക്കളായ റസാഖ് മുഹമ്മദ്, ടി എം മുൻഷീദ് എന്നിവരെയും കത്തി, വാൾ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. ഇബ്രാഹിമിന് തലയ്ക്കും മുതുകിലും കുത്തേറ്റു. ഫവാസ്, റസാഖ്, മുൻഷീദ് എന്നിവർക്കും വാളുകൊണ്ടുള്ള വെട്ടേറ്റു. നാലുപേരും ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൊയ്തീൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തു.

No comments