തൃക്കരിപ്പൂർ ഒളവറയിൽ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു
കാസർകോട്: തൃക്കരിപ്പൂർ ഒളവറയിൽ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. മാതമംഗലം സ്വദേശിയും കരിവെള്ളൂർ നെടുവപം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ കെ.കെ.പി നാരായണ പൊതുവാൾ (74) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. ചന്തേര പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: ശാരദ. മക്കൾ: സുരേഷ് (ഫോട്ടോഗ്രാഫർ ), രാഹുൽ (ടെക്നോപാർക്ക്) തിരുവനന്തപുരം.
No comments