Breaking News

ആർ എസ് എസ് - ഇ ഡി ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല ; ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നീലേശ്വരത്ത് യുവജന പ്രതിരോധം സംഘടിപ്പിച്ചു


നീലേശ്വരം : ആർ എസ് എസ് നിയന്ത്രിക്കുന്ന  കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്.

എംബുരാൻ സിനിമയ്ക്കെതിരായ നീക്കവും അതിൻ്റെ  നിർമ്മാതാവിനെ  ഇഡിയെ വിട്ട് ഭീഷണിപ്പെടുത്തിയതും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതും നാം കണ്ടു.  എംബുരാൻ്റെ ശില്പിയും മലയാളത്തിൻ്റെ അഭിമാനവുമായ നടൻ പൃഥ്വിരാജിനെയാണ് അപ്പോൾ സംഘ്പരിവാർ ലക്ഷ്യമിട്ടിരിക്കുന്നത് .

മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകൾ തുറന്ന് കാട്ടിയതിൻ്റെ പകയാണ് ഇൻകംടാക്സ് നോട്ടീസും ഭയപ്പെടുത്തലിൻ്റെ സമീപകാല ഉദാഹരണങ്ങളും. രാഷ്ട്രീയ നേതാക്കൾക്കെതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇഡി  193 കേസുകൾ  രജിസ്ട്രർ ചെയ്തു.

ഇതിൽ മുഴുവൻ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ളതാണ്. അതിൽ രണ്ട് കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ ഇന്ത്യയിൽ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം.

  ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നീലേശ്വരത്ത് യുവജന പ്രതിരോധം തീർത്തു സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു അധ്യക്ഷനായി സിനിമ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എഴുത്തുകാരൻ വി എം മൃദുൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കനേഷ്, എം വി രതീഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു

No comments