Breaking News

കമ്പവലിയിൽ ഹരിഹര പാലായി ജേതാക്കൾ


ചായ്യോത്ത് : ഇ എം എസ് പുരുഷ സ്വയം സഹായ സംഘം, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമോത്സവം 25 ലെ പുരുഷ കമ്പവലി മത്സരത്തിൽ ഹരിഹര പാലായി എ ടീം ജേതാക്കളായി. രണ്ടാം സ്ഥാനം ഹരിഹര പാലായി ബി ടീം നേടി. വനിത വിഭാഗം കമ്പവലിയിൽ സിങ്ങിങ് ഫ്രണ്ട്സ് അരവത്ത് ഒന്നാം സ്ഥാനവും എൻ ജി എസ് ചായ്യോത്ത് രണ്ടാം സ്ഥാനവും നേടി. കിനാനൂർ കരിന്തളം ഒന്നാം വാർഡ് മെമ്പർ പി ധന്യ പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി സി ചിത്ര അധ്യക്ഷനായി. രാജിഷ രമേശൻ, കെ നന്ദിനി, കാർത്തിക എസ് രാജി, ആരാധ്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. സാംസ്കാരിക പരിപാടി ഉദുമ മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടിവി രത്നാകരൻ അധ്യക്ഷനായി. കെ കൃപേഷ്, കെ വി ഭരതൻ, നിരഞ്ജൻ, ജെയിംസ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം എൻ വി സുകുമാരൻ നിർവഹിച്ചു.

No comments