വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ പഹൽഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് തീവ്രവാദവിരുദ്ധ പ്രതിജ്ഞ എടുത്തു
വെള്ളരിക്കുണ്ട് : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പഹൽഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ചു തീവ്രവാദവിരുദ്ധ പ്രതിഞ്ജ എടുത്തു .യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ തീവ്രവാദ അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു.ഇന്ത്യയെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച തീവ്രാവാദികളുടെ ശ്രമം ഇന്ത്യക്കാർ ഒന്നടങ്കം ചേർന്ന് ചെറുത്ത് തോൽപ്പിച്ചെന്നും തോമസ് ചെറിയാൻ അഭിപ്രായപ്പെട്ടു .വ്യാപാരികൾ ഒന്നടങ്കം ഭീകരവാദികൾക്കെതിരെ തീവ്രാവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
No comments