പത്ത് കഴിഞ്ഞവരാണോ നിങ്ങൾ? കൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കൂ ഓൺലൈനായി മെയ് 6 വരെ അപേക്ഷിക്കാം
കൊച്ചിൻ ഷിപ് യാഡ് ലിമിറ്റഡിൽ ഒഴിവുകൾ. ക്രെയ്ൻ ഓപറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലായി ഏഴ് ഒഴിവുകളാണുള്ളത്. വിമുക്തഭടൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. ഓൺലൈനായി മെയ് 6 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്.
1. ക്രെയ്ൻ ഓപറേറ്റർ (ഡീസൽ) : പത്താം ക്ലാസ് ജയം, ഫിറ്റർ| മെക്കാനിക് ഡീസൽ | മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഐടിഐ, അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം; 22,500 - 73,750
2. സ്റ്റാഫ് കാർ ഡ്രൈവർ: പത്താം ക്ലാസ് ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം ഉണ്ടായിരിക്കണം; 21,300 - 69,840.
കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.in സന്ദർശിക്കുക.
No comments