മലയോര ഗ്രാമങ്ങൾ ഭീതിയുടെ നിഴലിൽ: യുഡിഎഫ് ജനകീയ പ്രക്ഷോഭത്തിലേക്ക് 10 ന് വെള്ളരിക്കുണ്ട് താലൂക്കോഫീസിന് മുന്നിൽ പ്രതിഷേധ സമരം
വെള്ളരിക്കുണ്ട് : വന്യമൃഗങ്ങൾ നാട്ടിൽ വിഹരിക്കുമ്പോൾ ഭരണാധികാരികൾ നിസ്സംഗരായിരിക്കുന്നത് കടുത്ത അവഗണനയും ഭരണഘടനാ ലംഘനവുമാണെന്ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു
വിദ്വാർത്ഥികൾ സ്കൂളിൽ പോകാൻ മടിക്കുന്നു ടാപ്പിംഗ് തൊഴിലാളികൾ ഭയപ്പാടിലാണ് കാർഷികരംഗം തകരുന്നു എങ്ങും അരക്ഷിത്വം നിലനിൽക്കുന്നു കർശന നിയമ നടപടികളും സംരക്ഷണ സംവിധാനവും നൽകുന്നതിന് കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ തയ്യാറാകില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഡി സി സി പ്രസിഡൻറ് പി.കെ .ഫൈസൽ മുന്നറിയിപ്പ് നൽകി
ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഘടകകക്ഷി നേതാക്കളായ ബഷീർ വെള്ളിക്കോത്ത് (മുസ്ലിം ലീഗ്) ജെറ്റോ ജോസഫ് (കേരള കോൺഗ്രസ്സ് ) കൂക്കൾ ബാലകൃഷ്ണൻ (ആർ എസ് പി ) ഉമേശൻ ടി.വി (സിഎംപി) ഹരീഷ് പി നായർ,ടോമി പ്ലാച്ചേരി,എ സി എ ലത്തീഫ് , പ്രിൻസ് ജോസഫ്, മധൂ ബാലൂർ, എം.പി.ജോസഫ് എന്നിവർ സംസാരിച്ചു
10 ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് നടക്കുന്ന സമരത്തിൻ്റെ സംഘാടക സമിതി ചെയർമാനായി ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയവും ജെറ്റോ ജോസഫ്(വർക്കിംഗ് ചെയർമാൻ) ബഷീർ വെള്ളിക്കോത്ത്, പ്രിൻസ് ജോസഫ് (വൈസ് ചെയർമാൻമാർ) എ.സി .എ ലത്തീഫ് (ജനറൽ കൺവീനർ) കൂക്കൾ ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെയും തെരെഞ്ഞെടുത്തു,
യുഡിഫ് നേതാക്കളായടോമി പ്ലാച്ചേനി, മധു ബാലൂർ, ഷോബി ജോസഫ്,മുസ്തഫ തായന്നൂർ, താജുദ്ധീൻ കമ്മാടം, ഇസ്ഹാഖ് കനക പള്ളി, മുഹമ്മദ് കുഞ്ഞി കോളിയർ, ഇ കെ അബ്ദുൽ രഹിമൻ, കുരിയാച്ചൻ പുളിക്കപ്പടവിൽ, ജോർജുകുട്ടി കരിമഠം, ശരീഫ് വാഴപ്പള്ളി,യു വി മുഹമ്മദ് കുഞ്ഞി, എ വി, ഭാസ്കരൻ, സി എ, ബാബു ചിറയിൽ, ഇ എംപി ജോസഫ്, കള്ളാർ എം എം,സൈമൺ, പനത്തടി ജെയിംസ് പാണത്തൂർ, ടി കെ നാരായണൻ കള്ളാർ, മധുബാലൂർ, ബിൻസി ജെയിൻ,മോൻസി ജോയ്, പത്മാവതി, അബ്രഹാം തേക്കും സിബിച്ചൻ പുളിങ്കാല കാട്ടിൽ,അന്റെണി മുണ്ടനാട്ട്, ജോസ് ചിത്രക്കുഴിയിൽ സാലു കെ എ, അബ്രഹാം വള്ളോപ്പള്ളി,എബ്രഹാം തെക്കുംകട്ടിൽ എന്നിവർ സംബന്ധിച്ചു.
No comments