റാണിപുരത്ത് വീണ്ടും കാറിൽ സാഹസിക യാത്ര ; യുവാക്കൾക്കെതിരെ രാജപുരം പൊലിസ് കേസെടുത്തു
രാജപുരം : റാണിപുരത്ത് വീണ്ടും കാറിൽ സാഹസിക യാത്ര. കർണാടക സ്വദേശിക്കെതിരെ രാജപുരം പൊലിസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് റാണിപുരത്ത് വച്ച് കാറിന്റെ ഡിക്കിയിൽ ഇരുന്ന് സാഹസിക യാത്ര നടത്തിയത്. സുള്ള്യ അജ്ജാവര സ്വദേശി സതീഷ് കെ (26) ന്റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്റ്റർ വാഹനമായ സിസ്റ്റ് കാറിലാണ് സാഹസിക പ്രകടനം കാഴ്ചവച്ചത്. വലിയ ശബ്ദത്തിൽ പാട്ട് വച്ചും ഡിക്കി തുറന്ന് യാത്ര ചെയ്തുമാണ് സഹസിക യാത്ര നടത്തിയത്. വന സംരക്ഷണ സമിതി പ്രവർത്തകർ നൽകിയ വിവരമനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെ പാണത്തൂരിൽ വെച്ച് കാർ പിടികൂടി. പൊലീസ് എത്തി പ്രതിക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇത്തരം യാത്രകൾ നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
No comments