Breaking News

മികച്ച സംഘാടനം കൊണ്ട് മലയോരത്തെ ഇളക്കിമറിച്ച് വള്ളിക്കടവിൽ നടന്ന അഖില കേരള വടംവലി മത്സരം..രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉത്ഘാടനം ചെയ്തു


മാലോം : വടം വലി ഐക്യത്തിന്റെയും ഒരുമയുടെയും കായിക മത്സരമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി..

കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരo മാലോം സെന്റ് ജോർജ് ഫോറോനാ ചർച്ച് ഗ്രൗണ്ടിൽ  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്കും പാവപ്പെട്ടവർക്കും സഹായം നൽകി കൊണ്ട് ഒരു പതിറ്റാണ്ട് കാലമായി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ എസ് യു കൂട്ടായ്മയുടെ പ്രവർത്തനം അഭിനന്ദനങ്ങൾ അർഹിക്കുന്ന താണെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള  ഇന്ത്യയിലെ ഒരേയൊരു സൂര്യ ക്ഷേത്രമായ ഒറീസയിലെ കൊണാർക്ക് ക്ഷേത്രത്തിൽ വടം വലിയുടെ ചിത്രം ശിലക്കുള്ളിൽ ആലേഖനo ചെയ്തിരിക്കുന്നതും, വടം വലിയുടെ ചരിത്രവും രാജ്മോഹൻ ഉണ്ണിത്താൻ എം പി ഓർമ്മിപ്പിച്ചു.സംഘടക സമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു.കായിക പ്രേമികൾക്ക് മത്സരാവേശത്തിന്റെ പുതിയ ഓർമ്മകൾ സമ്മാനിച്ചാണ് വടം വലി മത്സരം അവസാനിച്ചത്. കേരളത്തിലെ പ്രമുഖ ടീമുകളെ കാണാൻ ആയിരങ്ങളാണ് മാലോം സെന്റ് ജോർജ് പള്ളി അങ്കണത്തിലേക്ക് ഒഴുകി എത്തിയത് . ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ മുഖ്യഥിതി ആയിരുന്നു.കോവിട് കാലത്ത് നടത്തിയ കാരുണ്യ പ്രവർത്തനങ്ങളും, ഓൺലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥകൾക്ക് നൽകിയ സഹായവും, വിദ്യാർത്ഥിനിക്ക് വീട് നിർമ്മിച്ചു നൽകിയതടക്കം കെ എസ് യു കൂട്ടായ്മ ചെയ്യുന്ന പ്രവർത്തനം മാതൃകയാണെന്ന് ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ പറഞ്ഞു.ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം മുഖ്യ പ്രഭാഷണം നടത്തി.മാലോം സെന്റ് ജോർജ് ഫോറോനാ ചർച്ച് വികാരി ഫാ ജോസ് തൈക്കുന്നo പുറo സ്നേഹോപകാരങ്ങൾ കൈമാറി.രക്ഷാധികാരി ടി കെ എവുജിൻ,ഡിസിസി വൈസ് പ്രസിഡന്റ്‌ ജെയിംസ് പന്തമ്മാക്കൽ, കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ,കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ജില്ലാ ചെയർമാൻ ബി പി പ്രദീപ്‌ കുമാർ, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മധു സൂധനൻ ബാലൂർ,സാനി വി ജോസഫ്,എം പി ജോസഫ്,ജെറ്റോ ജോസഫ്,എ സി ലത്തീഫ്,ജോയി മൈക്കിൾ,ജെസ്സി ടോമി,പി സി രഘു നാഥൻ എന്നിവർ സംസാരിച്ചു. എൻ ഡി വിൻസെന്റ് സ്വാഗതവും ജോബി കാര്യവിൽ നന്ദിയും പറഞ്ഞു.

മലയോരത്തെ ഇളക്കി മറിച്ച വടം വലി മത്സരത്തിൽ ടീം ജെ ആർ പി ജേതാക്കളായി.

യുവധാര നടുവിൽ 

ഉദയ പുളിക്കൽ, കെ വി സി കാറൽമണ്ണ എന്നി ടീമുകൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്തമാക്കി.

No comments