മഞ്ഞംപൊതി വീരമാരുതി ക്ഷേത്രോത്സവം ഏപ്രിൽ 11,12 തീയ്യതികളിൽ
മാവുങ്കാല്‍ മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷവും ഹനുമദ് ജയന്തി ആഘോഷവും 2025 ഏപ്രില്‍ 11,12 വെള്ളി, ശനി ദിവസങ്ങളിലായി തന്ത്രി ബ്രഹ്മശ്രീ ഇടമന ഈശ്വന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ വിവിധ പൂജാദി കര്‍മ്മങ്ങളോടും കലാപരിപാടികളോടും കൂടി സമുചിതമായി ആഘോഷിക്കും. 11-ന് രാത്രി 7.30 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആദ്ധ്യാത്മീക പ്രഭാഷണം നടത്തും.
No comments