വള്ളിക്കടവിൽ നടക്കുന്ന അഖില കേരള വടംവലി മത്സരം ; ഗാലറിയുടെ കാൽനാട്ട് കർമ്മം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു
മാലോം : കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ മാലോം : കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി ഈ മാസം 12 ന് വള്ളിക്കടവ് സെന്റ് ജോർജ് ഫോറോന ഗ്രൗണ്ടിൽ നടത്തുന്ന അഖില കേരള വടം വലി മത്സരത്തിന്റെ ഗാലറിയുടെ കാൽനാട്ട് കർമ്മം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘടക സമിതി മുഖ്യ രക്ഷാധികാരിയുമായ രാജു കട്ടക്കയം നിർവഹിച്ചു.സംഘാടക സമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട്ട് ആദ്യക്ഷത വഹിച്ചു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി മുപ്പതോളം പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന പുരുഷ -വനിതാ വടം വലി മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കായിക പ്രേമികകളും ആവേശത്തിലാണ്. മത്സരത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്പ്ളിമെന്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് പഞ്ചായത്ത് അംഗം ജെസ്സി ടോമിക്ക് നൽകി ഉത്ഘാടനം ചെയ്തു.
കേരളത്തിലെ പ്രമുഖ വടംവലി ടീമുകളായ കെ വി സി കാറൽമണ്ണ ,ഉദയ പുളിക്കൽ ,ഹായ് ഫ്രണ്ട്സ് കാലിക്കറ്റ് , ലയൺസ് പുത്തൂർ ,ഷാഡോസ് കാരിയോട് ,എവർഷൈൻ കൊണ്ടോട്ടി ,ജി കെ എസ് ഗോതമ്പുറോഡ് ,സ്റ്റാർ വിഷൻ തൃശൂർ ,സംഘമിത്ര കോഴിക്കോട് ,ജെ ആർ പി ആദ്മാസ് മുക്കം ,ഗ്രാന്റ് സ്റ്റാർ പുളിക്കൽ ,ഹണ്ടേഴ്സ് കുന്നുംപുറം തുടങ്ങിയ ടീമുകൾക്ക് പുറമെ വടക്കൻ കേരളത്തിലെ ഇരുപതോളം വമ്പൻ ടീമുകളും പങ്കെടുക്കും .
മുഖ്യ രക്ഷാധികാരി മാലോം സെൻറ് ജോർജ് ഫോറോനാ വികാരി ഫാ :ജോസ് തൈക്കുന്നoപുറം, എവുജിൻ ടി കെ, ഹരീഷ് പി നായർ, പി സി രഘു നാഥൻ, മോൻസി ജോയ്,വി വി രാഘവൻ,സ്‌കറിയ കാഞ്ഞമല , മാർട്ടിൻ ളൊമന, ബിബിൻ അരയ്ക്കൽ, മല്ലിക ബിനു ,മാത്യു വെട്ടിക്കലോലിക്കൽ,വിനീത് സി കെ, അപ്പു തകടിയെൽ, വിഷ്ണു ചുള്ളി,ജോർജ് കുട്ടി കണയയങ്കൽ,ജോൺസൺ ചിറയത്ത്, ബെന്നി തുളുമ്പൻമാക്കൽ , ജിമ്പിൻ പുഞ്ച ,അജയ് കുന്നത്ത് ,സാബു കളരിക്കൽ ,മിനി ടോമി ,റോസ്ലി സിബി , അപ്പച്ചൻ കുട്ടി വെട്ടിക്കലോലിക്കൽ,ജോമേഷ് പി ജെ, ഫ്രാൻസിസ് കുഴുപ്പള്ളി, അജു വള്ളികടവ് , ജോസഫ് പന്തലാടി, തുടങ്ങിയവർ സംസാരിച്ചു. എൻ ഡി വിൻസെന്റ് സ്വാഗതവും ജോബി കാര്യാവിൽ നന്ദിയും പറഞ്ഞു
No comments