Breaking News

ഏറെ നാളായുള്ള ആവശ്യം ; നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് യാഥാർഥ്യമായി


നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ലിഫ്റ്റ് പ്രവർത്തനമാരംഭിച്ചു. യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. ലിഫ്റ്റ് ഇല്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്ന വയോജനങ്ങളും രോഗികളും ഇരു പ്ലാറ്റ്ഫോമുകളിലേക്കും എത്താൻ ഏറെ പ്രയാസം അനുഭവിച്ചിരുന്നു. കിഴക്കൻ മലയോര മേഖലകളിലെ ആറോളം പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് നീലേശ്വരം. നീലേശ്വരത്തിന് പുറമെ ചെറുവത്തൂരിലും കുമ്പളയിലും ലിഫ്റ്റ് നിർമാണം നടക്കുന്നുണ്ട്.

No comments