Breaking News

കാസർകോട് നഗരത്തിൽ യുവാവിനെ കൊലപ്പെടുത്തി സ്ഥലം വിട്ട ആറുപേരിൽ നാലുപേരെ മണിക്കൂറുകൾക്കകം പിടികൂടി


കാസർകോട്: കാസർകോട് നഗരത്തിൽ ഞായറാഴ്ച രാത്രി യുവാവിനെ കൊലപ്പെടുത്തി സ്ഥലം വിട്ട ആറുപേരിൽ നാലുപേരെ മണിക്കൂറുകൾക്കകം പിടികൂടി. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. പുതിയ ജില്ലാ പൊലീസ് മേധാവിയായി ഞായറാഴ്ച ചുമതലയേറ്റ ബി.വി വിജയ്ഭരത് റെഡ്ഡിയുടെ ചടുല നീക്കത്തിലൂടെയാണ് നാലുപേരെ ഒറ്റപ്പാലത്തു വച്ച് പിടികൂടിയത്. ഇവരെ കാസർകോട്ടേക്ക് കൊണ്ടു വരുന്നതിനായി പൊലീസ് സംഘം ഒറ്റപ്പാലത്തേക്ക് പോയിട്ടുണ്ട്.

No comments