Breaking News

പുങ്ങംചാലിൽ സപ്തോത്സവം 20 ന്. വത്സൻ തില്ലങ്കേരി പങ്കെടുക്കും


വെള്ളരിക്കുണ്ട്  : പുങ്ങംചാൽ സംസ്കൃതി സാംസ്‌കാരിക വേദി യുടെ ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരി പാടികൾ ഉൾപ്പെടുത്തി സപ്തോത്സവം സംഘടിപ്പിക്കും..

ഈ മാസം 20ന് ചീർക്കയം ശ്രീ സുബ്രമണ്യ കോവിൽ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന പരിപാടി അധ്യാപകനും പ്രഭാഷകനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ടുമായ വത്സൻ തില്ലെങ്കേരി ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു..

20 ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനത്തിന് തിരി തെളിയും. വത്സൻ തിലല്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രാദേശിക കലാ വിരുന്നുകൾ അരങ്ങേറും. തിരുവാതിര. കൈകൊട്ടി കളി. മോഹിനി യാട്ടം. മ്യൂസിക് ഫ്യൂ ഷൻ. ഫ്യൂഷൻ ഡാൻസ്. എന്നിവയും രാത്രി 9 മണിക്ക് വൈറൽ പാട്ട് ഫാമിലി നിഷാദ് സുൽത്താൻ സംഘം അവതരി പ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടാകും...

No comments